our Services

മൊബൈൽ ഫോൺ ടെക്നീഷ്യന്മാർക്ക്‌ ഇന്ത്യയിലും വിദേശത്തും നിരവധി തൊഴിലവസരങ്ങൾ .... ഉയർന്ന ശമ്പളത്തിൽ...

ഇന്ന്‌ സ്വദേശത്തും വിദേശത്തും ഏറ്റവുമധികം വരുമാനം നേടിത്തരുന്ന ഒരു തൊഴിൽ മേഖലയാണ് മൊബൈൽ ടെക്നോളജി. ദിനം പ്രതി ടെക്നോളജിയും മോഡലുകളും മാറിക്കൊണ്ടിരിക്കുന്ന ആധുനിക മൊബൈൽ ഫോണുകളുടെ യുഗത്തിലാണ് നാമിന്ന്!

പ്രായഭേദമന്യേ എല്ലായ്പ്പോഴും ഉപയോഗിക്കുന്ന നമ്മുടെ നിത്യജീവിതത്തിൽ ഒഴിച്ചുകൂടാനകാത്ത ഒന്നായി മൊബൈൽ ഫോണുകൾ മാറിക്കഴിഞ്ഞു. ആധുനിക മൊബൈൽ ഫോണുകൾക്ക് വരുന്ന സങ്കീർണ്ണമായ തകരാറുകൾ അതിനൂതന സാങ്കേതിക വിദ്യകൾ ഉപയോഗിച്ച് ശരിയാക്കുവാൻ പരിശീലിപ്പിക്കുന്നു.

വിദേശ ജോലി
വിദേശരാജ്യങ്ങളിൽ ഇന്ന്‌ കൂടുതൽ തൊഴിലവസരങ്ങൾ മൊബൈൽ ടെക്നീഷ്യന്മാർക്കുണ്ട്‌. കൂടാതെ NOKIA, SAMSUNG, SONY ERRICSSON, Reliance, TATA തുടങ്ങിയ ലോകോത്തര മൾട്ടി നാഷണൽ അംഗീക്ര്ത സർവ്വീസ് സെന്ററുകളിൽ നിരവധി തൊഴിലവസരങ്ങളാണ് മൊബൈൽ ടെക്നീഷ്യന്മാർക്കുള്ളത്‌.

സ്വയം തൊഴിൽ
സ്വന്തമായി ഒരു ബിസിനസ്സ് തുടങ്ങുവാനാഗ്രഹിക്കുന്നവർക്ക് സമാനമായ ലാഭം ലഭിക്കുന്ന മറ്റ് പല മേഘലകളേയും അപേക്ഷിച്ച് വളരെ കുറഞ്ഞ മുതൽ മുടക്കിൽ ഒരു മൊബൈൽ ഫോൺ റിപ്പയറിംഗ് / സർവ്വീസ് / സെയിൽസ് സെന്റർ തുടങ്ങാവുന്നതാണ്.

ഏതൊരു സാധാരണക്കാരനും വലരെ കുറഞ്ഞ സമയത്തിനുള്ളിൽ ചുരുങ്ങിയ ചിലവിൽ സ്വന്തമായി ഒരു ബിസിനസ്സ് തുടങ്ങുവാനോ ഉയർന്ന ശമ്പളത്തിൽ സ്വദേശത്തും വിദേശത്തും നല്ല ഒരു ജോലി നേടിയെടുക്കുന്നതിനോ ഹൈപ്പർ ടെക്കിന്റെ മൊബൈൽ ഫോൺ റിപ്പയറിങ് കോഴ്സുകൾ നിങ്ങളെ പ്രാപ്തരാക്കും.

കോഴ്‌സിന്റെ പ്രത്യേകതകൾ

  • പതിറ്റാണ്ടുകളോളം പരിചയ സമ്പന്നരായ അധ്യാപകർ നയികുന്ന ക്ലാസുകൾ.
  • നൂതന സാങ്കേതിക വിദ്യകളിൽ പരിശീലനം.
  • മാറിക്കൊണ്ടിരിക്കുന്ന സാങ്കേതിക വിദ്യകളിൽ അനുദിനം മാറ്റങ്ങൾ വരുന്നതിനാൽ അതേ കുറിച്ച് സെമിനാറുകൾ സംഘടിപ്പിക്കുന്നു.
  • കോഴ്‌സുകൾ ചെയ്യുന്നവർക്ക് സ്വന്തമായി സർവ്വീസ് ചെയ്യുവാനുള്ള ടൂൾ കിറ്റുകളും അനുബന്ധ ഉപകരണങ്ങളും സൌജന്യമായി നൽകുന്നതാണ്.